ഭരണ നിര്‍വ്വഹണം
ജനറല്‍ പ്രസിഡണ്ട്, ജനറല്‍ കാര്യദര്‍ശി, ജനറല്‍ പ്രതിനിധി, ജനറല്‍ ഖജാന്‍ജി, മിനുട്ട് എഡിറ്റര്‍ എന്നീ അഞ്ച് ഉദ്യോഗസ്ഥ മേധാവികളാല്‍ സമാജ ഭരണം നിര്‍വ്വഹിക്കപ്പെടുന്നു. ഇവരെല്ലാവരും സമാജത്തിലെ പൊതുയോഗാംഗങ്ങളാല്‍ (ജനറല്‍ ബോഡി) തെരഞ്ഞെടുക്കപ്പെടുന്നു. സിദ്ധ സമാജത്തിന്‍റെ മേല്‍നോട്ടത്തിലുള്ള ഓരോ സിദ്ധാശ്രമവും ജനറല്‍ പ്രസിഡണ്ടിനാല്‍ നിയമിക്കപ്പെടുന്ന ഇതുപോലുള്ള അഞ്ചു ഉദ്യോഗസ്ഥന്മാര്‍ നിര്‍വ്വഹിച്ചു പോരുന്നു. ഓരോ ആശ്രമത്തിലും ദിവസം പ്രതി താന്‍ കാണുന്നതും കേള്‍ക്കുന്നതും ആയ സംഭവങ്ങളുടെ ഒരു സംക്ഷിപ്ത വിവരം കുറിക്കുന്നതിന് ഒരു നിത്യ മിനുട്ടറും ഉണ്ട്. നിര്‍വ്വഹണത്തിന്‍റെ തലപ്പത്തുള്ള ഉത്തരവാദിത്വം ജനറല്‍ പ്രസിഡണ്ടിനാണ്. സിദ്ധ സമാജത്തിലെ ഏതൊരംഗത്തിന്‍റെ മേലും അച്ചടക്ക നടപടികള്‍ എടുക്കുവാനും ആ അംഗത്തെ ശിക്ഷിക്കുവാനും പിരിച്ചുവിടുവാനും ഉള്ള പരമാധികാരം ജനറല്‍ പ്രസിഡണ്ടിനുണ്ട്. എന്നാല്‍ അദ്ദേഹവും സമാജചട്ടങ്ങളില്‍ നിന്നും അകന്നുപോകുന്ന പക്ഷം സമാജം കൂടുന്ന പൊതുയോഗത്തിലെ വിചാരണക്കു വിധേയനായി ശിക്ഷാര്‍ഹനായിത്തീരുന്നതാണ്. ഇപ്രകാരം സമാജം പൂര്‍ണ്ണമായും ജനകീയ ഭരണ സംവിധാനമുള്ള ഒന്നായിരിക്കുന്നു.
ഓർഗാനോഗ്രാം
