തന്നിലിരിക്കുന്നതും, അധോഗതിയായി പുറമെ പോയി നശിച്ചു കൊണ്ടിരിക്കുന്നതുമായ ജീവനെഅപ്രകാരം പോകാന്‍ വിടാതെ തന്റെ ഉള്ളില്‍ക്കൂടി സദാസമയവും മേല്പോട്ടും കീഴ്പ്പോട്ടും നടത്തി തന്നിലിരിക്കുന്ന ബ്രഹ്മ രന്ധ്രത്തെ തട്ടിത്തുറന്നു, അതില്‍ ജീവനെ അടക്കി ഇരുത്തുവാന്‍ പഠിക്കുന്നതു തന്നെ സിദ്ധവിദ്യ.
തന്നിലിരുന്ന് ഏതാണോ നശിക്കുന്നത് അത് നശിക്കാതെ രക്ഷിക്കപ്പെടേണ്ടതാണ്. അപ്രകാരം നശിച്ചു കൊണ്ടിരിക്കുന്നത് ജീവനാകുന്നു. ആ ജീവനെ നശിക്കാന്‍ അനുവദിക്കാതെ തന്നില്‍ തന്നെ ഒതുക്കേണ്ടതാണ്. അപ്പോള്‍ ജീവന് തന്നില്‍തന്നെ നിലനില്ക്കും. അതിനുള്ള അഭ്യാസമാണ് സിദ്ധവിദ്യ.
-സ്വാമി കല്പന