സിദ്ധസമാജം

ലോകക്ഷേമത്തിനും ലോകശാന്തിക്കും ഏകോദര സഹോദരത്വത്തിനും വേണ്ടിയുള്ള ഒരു ആത്മീയ ധര്‍മ്മ സ്ഥാപനമാണ്

സിദ്ധസമാജം.

ലക്ഷ്യവും പ്രവര്‍ത്തനവും
ലോകക്ഷേമവും ലോകശാന്തിയും ഉണ്ടാകണമെന്നുള്ള മുഖ്യലക്ഷ്യത്തോടു കൂടിയാണ് സമാജം നിലകൊള്ളുന്നത്. ഭയവും കൈക്കൂലിയും ഇല്ലാത്ത, അന്യരെ ആശ്രയിക്കാത്ത ഒരു സ്വതന്ത്ര സമുദായത്തിനെക്കൊണ്ടേ ഇതു സാധ്യമാവുകയുള്ളൂ.

സിദ്ധവിദ്യ

ഇപ്പോള്‍ ലോകം ശാന്തി ഇല്ലാതെയാണ് കാണുന്നത്. അതിനു കാരണം: “ഞാന്‍, എന്‍റേത്, എന്‍റെ ഭാര്യ, എന്‍റെ മക്കള്‍, എന്‍റെ ബന്ധുക്കള്‍, എന്‍റെ സ്വത്ത്, എനിക്കു കിട്ടണം, എന്‍റെ ആശ്രിതന്‍മാര്‍ക്കു കിട്ടണം, അവര്‍ രക്ഷിക്കപ്പെടണം, മറ്റവന്‍ അന്യന്‍, അവനു കിട്ടാന്‍ പാടില്ല, അവനെ കൊല്ലണം” എന്നിവ പോലുള്ള രാഗദ്വേഷങ്ങളാണ്. അങ്ങനെജനങ്ങള്‍ തമ്മില്‍ ശണ്ഠ കൂടി അധോഗതി പ്രാപിച്ചു ചത്തു പോകുന്നു.
പക്ഷികളെ നോക്കുവിന്‍! അവയ്ക്കു ഇതുപോലുള്ള രാഗദ്വേഷം കാണുന്നില്ല. അവ സമത്വത്തോടും സഹോദരഭാവത്തോടും കൂടിയ സമാധാനജീവിതം നയിക്കുന്നു. അവയ്ക്കു അമ്മയെന്നാണെങ്കില്‍ എല്ലാവരും അമ്മ, അച്ഛനെന്നു വച്ചാല്‍ എല്ലാവരും അച്ഛന്‍, കുട്ടികള്‍ എന്നാല്‍ എല്ലാവരും കുട്ടികള്‍.
ഇപ്രകാരം പക്ഷികള്‍ അനുഭവിക്കുന്ന ശാന്തിയെയും സ്വസ്ഥതയെയും സഹോദര സ്നേഹത്തെയും മനുഷ്യവര്‍ഗ്ഗം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇതിനു കാരണം പക്ഷികള്‍ അവയുടെ പ്രാണനെതങ്ങളുടെ നിയന്ത്രണത്തില്‍ വെച്ചിരിക്കുക കൊണ്ടാകുന്നു. എന്നാല്‍ മനുഷ്യനെന്ന് അഭിമാനിക്കുന്നവനാകട്ടെ കീഴോട്ടുള്ള ശ്വാസഗതി (അധോഗതി) ഹേതുവായി ജീവനെതന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ശീലം നഷ്ടപ്പെട്ടിരിക്കുന്നു. ബ്രഹ്മവിദ്യ, പ്രാണായാമം എന്നെല്ലാം പറയുന്ന ഊര്‍ദ്ധ്വഗതി അതായത് ജീവന് മേല്‍ഗതി വരുത്തുകയാണ് ഇതിനു ഏകപരിഹാരം.

Siddhasamaj_1

സ്വാമികള്‍ ഭഗീരഥ പ്രയത്നം ചെയ്തു സ്വയം ഈ മഹത്തായ വിദ്യയെ കണ്ടുപിടിച്ച് സ്ഥാപിച്ചു. ഈ വിദ്യ ജീവന്മുക്തി ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാകുന്നു. ഇതു തന്നെ മരണമില്ലാത്ത അനശ്വര ജീവിതത്തിലേയ്ക്കുള്ള വഴിയും മോക്ഷം സിദ്ധിക്കുന്നതിനുള്ള പാതയും ഇതത്രേ. മഹോന്നതമായ ബ്രഹ്മാനന്ദ പ്രാപ്തിക്കുള്ള രാജവീഥിയും ഇതു തന്നെയാണ്. ഈ മാര്‍ഗ്ഗമാണ് “സിദ്ധ വിദ്യ” എന്ന പേരില്‍ ജനങ്ങള്‍ക്കു സ്വാമികള്‍ ഉപദേശിച്ചത്.
ഇതൊന്നു മാത്രമാണ് ലോകജീവിതത്തിലുണ്ടാകുന്ന ദുരിതങ്ങള്‍ക്കു നിവാരണമായിരിക്കുന്നത്. മാത്രമല്ല പക്ഷികളെ പോലെ ജീവിക്കുന്നതിനു അടിസ്ഥാനകാരണമായിരിക്കുന്നതും ഇതുതന്നെ. ബുദ്ധന്‍, യേശു, മുഹമ്മദ് എന്നിവരെപ്പോലുള്ള ഉന്നതരായ ആചാര്യന്‍മാരും പുരാതനരായ ഋഷിമാരും ഇതിനെതന്നെയാണ് ജനങ്ങള്‍ക്ക് ഉത്ബോധനം ചെയ്തിട്ടുള്ളത്. വേദങ്ങള്‍, ഉപനിഷത്തുകള്‍, ബൈബിള്‍, ഖുറാന്‍ മുതലായ മഹത്ഗ്രന്ഥങ്ങള്‍ എല്ലാം ഇതുതന്നെ പഠിപ്പിക്കുന്നു.
ആയതുകൊണ്ടു യാതനകളില്‍ മുങ്ങി നരകിക്കുന്ന മാനവരാശിയിലുണ്ടായ അപരിമിത സഹാനുഭൂതി ഹേതുവാല്‍ സ്വാമികള്‍ പരമോന്നതമായ പ്രസ്തുത ആരാധനാ രീതിയെ ലോകത്തെങ്ങും വ്യാപകമായ തോതില്‍ എടുത്തുപറഞ്ഞ് മനസ്സിലാക്കിച്ചിരുന്നു. അതോടൊപ്പം ആ മഹാത്മാവ് സിദ്ധസമാജം സ്ഥാപിക്കുകയും ചെയ്തു. മനുഷ്യലോകം ഈ വിദ്യയെ അഭ്യസിച്ച് സ്വാമികള്‍ അനുഭവിച്ച അനുപമമായ പരമാനന്ദം കൈവന്ന് മോക്ഷം പ്രാപിക്കുന്നതിനുള്ള വഴികാണിക്കുന്ന സ്ഥാപനമാണിത്.

സമാജധര്‍മ്മം

ഇപ്രകാരം സമാജം ഭയവും കൈക്കൂലിയും പരാശ്രയവും ഇല്ലാത്ത ചെറിയ തോതിലുള്ള ഒരു സ്വതന്ത്ര സമുദായമായി നിലകൊള്ളുന്നു. സമാവകാശ സിദ്ധാന്തം അനുസരിച്ചു കഴിയുന്ന ഒരു സമൂഹത്തില്‍ എത്തിച്ചേരുന്നതിനു യോജിച്ച മുഖ്യമാര്‍ഗ്ഗത്തെ അത് പ്രയോഗ തലത്തില്‍ എടുത്തു കാണിക്കുന്നു. സമാജ നിലനില്പു തന്നെ ധര്‍മ്മത്തിന്‍റെ മൂര്‍ത്തീഭാവമായാണ്. മാത്രമല്ല അത് നിലനിന്നുപോരുവാനും തനതാദര്‍ശങ്ങളെ അനുഷ്ഠാനത്തില്‍ കൊണ്ടുവരുവാനും പ്രചാരണത്തിനും ആയി സമാജാംഗങ്ങളുടെ കഠിനാദ്ധ്വാനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രയോജനപ്പെടുത്തിയും വരുന്നു.

Siddhasamaj_2

ജീവിതത്തിനു സംരക്ഷണവും ജീവന്‍മുക്തിയും തന്നെ സത്യത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ സംരക്ഷണം ആകുന്നത്. മറ്റൊരു പ്രകാരത്തില്‍ പറയുകയാണെങ്കില്‍ അത് പ്രപഞ്ചത്തിന്‍റെ തന്നെ സംരക്ഷ എന്നുമാകാം. ഇതാണ് സമാജം പ്രാവര്‍ത്തികമായി നിറവേറ്റി വരുന്ന നിസ്തുല്യമായ ഉന്നത ധര്‍മ്മം. സമാജത്തിന്‍റെ ഏതു പ്രവര്‍ത്തനങ്ങളും ജീവിതത്തെ പരിരക്ഷിച്ചു കൊണ്ടു പ്രപഞ്ചത്തെ തന്നെ നിലനിറുത്തുന്നതിനു പര്യാപ്തമാണ്.
ഇന്നു മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ കാരണം ലോകം പ്രശ്നങ്ങളെ കൊണ്ടു നിറഞ്ഞും ജീവിത ഭദ്രത നഷ്ടപ്പെട്ടും ആണ് ഇരിക്കുന്നത്. മാനവികതയില്ലാത്ത ക്രൂരവൃത്തികളെ നിശ്ശേഷം ഒടുക്കി സര്‍വ്വനാശത്തില്‍ നിന്നും മാനവവംശത്തെ രക്ഷിക്കുന്നതിനു സിദ്ധസമാജം ഒന്നു മാത്രമേ ക്രിയാത്മകമായ പരിഹാരമായുള്ളൂ. മനുഷ്യനാകാനുളള ശരിയായ പാതയെ ലോകത്തിനു അത് പ്രവൃത്തി തലത്തിലൂടെ കാണിച്ചുകൊടുക്കുന്നു. മാത്രമല്ല, ആഹാരം, വസ്ത്രം, പാര്‍പ്പിടം, പഠിപ്പ്, സ്വത്ത്, ജോലി, ജാതി, മതം മുതലായി ലോകത്തുള്ള സമസ്ത പ്രശ്നങ്ങള്‍ക്കും സമാജം തക്ക മറുപടിയായി വിളങ്ങുന്നു.
ലൗകികവും ആത്മീയവുമായ പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നാലും അവയ്ക്കാകമാനം സമാജം കൃത്യമായ ഉത്തരമാകുന്നു. തന്നെയല്ല, സമാജ ജീവിതരീതി മൂലമേ ലോകത്തിനു ശാന്തിയെയും സമൃദ്ധിയെയും ഒപ്പം ക്ഷേമത്തെയും സംരക്ഷയെയും കൈവരുത്തുവാന്‍ സാധിക്കൂ. അതായത് ലോകത്തിലെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും ആപത്തുകള്‍ക്കും ഒരേ ഒരു ചികിത്സ, ക്ഷുദ്രമായ വ്യക്തിഗതാവകാശമെന്ന സ്വാര്‍ത്ഥ താത്പര്യങ്ങളെ പരിത്യജിച്ചു കൊണ്ടു തികച്ചും ശ്രേഷ്ഠവും നിസ്സാര്‍ത്ഥവുമായ സമാജ ജീവിത സരണിയെ അംഗീകരിക്കുക എന്നതാണ്. ഈ വേദാന്ത സ്ഥിതി സമത്വവാദത്തിനു അനുയോജ്യമായ ജീവിതം എന്നാണോ ശ്ലാഘിക്കപ്പെട്ട് ലോകം അറിയുന്നുവോ അന്നു മാത്രമേ ‘നിന്‍റെ രാജ്യം’ കൈവരികയുള്ളൂ. ഈ സന്ദേശത്തെ ലോകത്തിനു ക്രിയാത്മകമായി കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയത്രേ സിദ്ധസമാജം പുലര്‍ന്നു പോരുന്നത്.
മഹോന്നതവും അതുല്യവും ആയ ധര്‍മ്മ പ്രവൃത്തികള്‍ ഉള്‍ക്കൊള്ളുന്ന സിദ്ധസമാജാദര്‍ശങ്ങളെ നടപ്പില്‍ വരുത്തിയും പ്രചരിപ്പിച്ചും കൊണ്ട് ലോകക്ഷേമം ലോക സമാധാനം എന്നീ സേവനങ്ങള്‍ മുന്‍ഗാമിയായി നിന്ന് സമാജം അവയെ നിശ്ശബ്ദമായി നിറവേറ്റി വരുന്നു. ഇങ്ങനെ സമാജം ലോകക്ഷേമത്തിനും ലോക സമാധാനത്തിനും വേണ്ടിയുള്ള സമ്പൂര്‍ണ്ണമായ ഒരു ആത്മീയ ധര്‍മ്മസ്ഥാപനമാകുന്നു.

സഹോദരത്വം

സഹോദര സ്നേഹം അഥവാ സഹോദര വിശ്വാസം കുറഞ്ഞുപോയതു കൊണ്ട് ജനങ്ങള്‍ ഭയത്തിനും ചൂഷണത്തിനും ഇരയായി കുടുംബ ബന്ധങ്ങളെന്ന കൃത്രിമ പരാധീനതകളില്‍ മുങ്ങി കഷ്ടത അനുഭവിക്കുന്നു. തന്നിമിത്തം സഹോദര സ്നേഹം, സഹോദരങ്ങളിലുള്ള വിശ്വാസം, സാര്‍വ്വലൗകിക സാഹോദര്യം തുടങ്ങിയ സദ്ഗുണങ്ങളെ ഊട്ടി വളര്‍ത്തുന്നതു തന്നെ സ്വന്തം ലക്ഷ്യമായി സമാജം സ്വീകരിച്ചിരിക്കുന്നു. ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍ എന്നിങ്ങനെയുള്ള കുടുംബ ബന്ധങ്ങള്‍ ഒന്നും സമാജത്തില്‍ ഇല്ല. എല്ലാവരും ഒരമ്മയുടെ കുഞ്ഞുങ്ങള്‍; എല്ലാവരും സഹോദരങ്ങള്‍.

സ്വത്ത്

സമാജത്തിനു ആസ്തിയായുള്ളത് അതിന്‍റെ ഭൂമി മാത്രമാണ്. ആ ഭൂമി പ്രത്യേകിച്ചു ഒരു വ്യക്തിക്കും അവകാശപ്പെട്ടതല്ല. എന്നാല്‍ സമാജത്തില്‍ ഇന്നുള്ളവര്‍ക്കും ജാതിമത ഭേദമില്ലാതെ ഒരമ്മ പെറ്റ മക്കളെപ്പോലെ ഒന്നായിച്ചേര്‍ന്നു അദ്ധ്വാനിക്കുന്നതിനു ഇഷ്ടമുള്ളവരായി അന്നന്നു ഇവിടെ വന്നു ചേരുന്നവര്‍ക്കും പൊതുവാണ്.
വ്യക്തിഗതാവകാശമാണ് എല്ലാ കഷ്ടപ്പാടുകള്‍ക്കും മൂലകാരണം. ആയതിനാല്‍ സ്വത്തു സമാജത്തിലുള്ള എല്ലാവര്‍ക്കും പൊതുവായതെന്നു വച്ചിരിക്കുന്നു. സമാജം വക സ്വത്തിനെയാതൊരാളാലും ദുരുപയോഗപ്പെടുത്താനോ, ഒറ്റികൊടുക്കാനോ, അല്ലെങ്കില്‍ പണയം വയ്ക്കാനോ, വില്‍ക്കാനോ സാദ്ധ്യമല്ല. സമാജത്തില്‍ സാമ്പത്തികലാഭത്തെ നോട്ടമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ യാതൊന്നും തന്നെ ഇല്ല. ധനസമ്പാദനത്തിനു വേണ്ടി വ്യാപാര രീതിയില്‍ ഒന്നും ചെയ്യുന്നുമില്ല. ലോകത്തിനു അനുകരിക്കാന്‍ പറ്റുന്ന ഒരു മാതൃകയായിരിക്കുന്നതിനും സ്വാവലംബനപര്യാപ്തത നേടുന്നതിനുമായി സമാജം ഓരോരോ പ്രവൃത്തികളെയും ചെയ്തുവരുന്നു.

അച്ചടക്കവും പതിവായുള്ള ദിനചര്യയും

ഉയര്‍ന്ന സദാചാരവും അച്ചടക്കവും കൊണ്ടേ കൈക്കൂലി കടന്നു കൂടാത്ത ഒരു ജീവിതം ലക്ഷ്യമിടുവാന്‍ സാദ്ധ്യമാവുകയുള്ളൂ. ആയതുകൊണ്ട് സമാജത്തില്‍ കര്‍ശനമായ അച്ചടക്കം പാലിക്കപ്പെടുന്നു. ദിവസേന ജപത്തിനു വേണ്ടി മാത്രം 8 മണിക്കൂര്‍ സമയം നീക്കിവച്ചിരിക്കുന്നു. അതിരാവിലെ 3 മണി മുതല്‍ 5.20 വരെയും ഉച്ചക്കു 12 മുതല്‍ 2.20 വരെയും വൈകുന്നേരം 6 മുതല്‍ 7 വരെയും രാത്രി 7.30 മുതല്‍ 9.50 മണി വരെയും ജപം നടന്നു വരുന്നു. ബാക്കി സമയം ഉപജീവനത്തിനു വേണ്ടിയുള്ള
ഭക്ഷണം സസ്യാഹാരമായിരിക്കണമെന്നത് നിര്‍ബന്ധമാണ്. മദ്യപാനവും, കഞ്ചാവ്, അഫിന്‍ (കറുപ്പ്) പോലുള്ള ലഹരി പദാര്‍ത്ഥങ്ങളും ബീഡി, ചുരുട്ട്, സിഗററ്റ്, മൂക്കുപൊടി, പുകയില, പാക്ക്, ചുണ്ണാമ്പ്, തേയില, പുളി, കടുക് മുതലായ വസ്തുക്കളും പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. തന്‍റെ പേരോടു കൂടി ജാതിപ്പേരോ, ഉദ്യോഗപ്പേരോ ചേര്‍ക്കാന്‍ പാടില്ല. അന്ധവിശ്വാസങ്ങള്‍, ശേഷക്രിയ സംബന്ധിച്ച ചടങ്ങുകള്‍ എന്നിവ വിലക്കപ്പെട്ടിരിക്കുന്നു. ലളിതവും ശുദ്ധവുമായ വെള്ള വസ്ത്രങ്ങളല്ലാതെ കുപ്പായം, കാല്‍ച്ചട്ട മുതലാ യ വര്‍ണ്ണ വസ്ത്രങ്ങളും ഉപയോഗിക്കുവാന്‍ പാടില്ല. മുടി മുറിക്കാനോ ക്ഷൗരം (ഷേവ്) ചെയ്യാനോ പാടില്ലാത്തതാണ്. മതം ഈശ്വരമതവും ജാതി മനുഷ്യജാതിയുമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സമാജം പ്രകൃതിയോടിണങ്ങുന്ന ഒരു ജീവിതമാണ് നയിക്കേണ്ടത്.

സ്കൂള്‍ (പാഠശാല)

സമാജത്തിലെ കുട്ടികള്‍ക്കായി ഹെഡോഫീസില്‍ താമസ സൗകര്യങ്ങളോടു കൂടിയ ഒരു വിദ്യാലയം നടത്തി വരുന്നു. അവിടത്തെ പഠനം പൂര്‍ത്തിയായതിനു ശേഷം അവര്‍ വീണ്ടും സിദ്ധാശ്രമങ്ങളിലേയ്ക്ക് പറഞ്ഞയക്കപ്പെടുന്നു.

ലോകത്തിലെ അഭയ കേന്ദ്രം

സിദ്ധസമാജം ലോകശരണാലയമായിരിക്കുന്നു. ദുരിതങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ലോകവാസികള്‍ തങ്ങളുടെ ജീവിതത്തിനു സംരക്ഷ നേടുന്ന ഇടമാണ് ഇത്. പക്ഷികളെപ്പോലെ യാതൊരുവിധ ബന്ധങ്ങളുമില്ലാത്ത ജീവിതം അനുഭവിക്കുന്ന സങ്കേതം. പക്ഷികള്‍ ജന്മനാല്‍ എപ്പോഴും മേല്‍പോട്ടുള്ള ശ്വാസഗതി (ഊര്‍ദ്ധ്വഗതി) ഉള്ളവയാണ്. പ്രസ്തുത ശ്വാസഗതി നമുക്കു ഉറങ്ങുമ്പോള്‍ മാത്രമേ ഉള്ളൂ. സിദ്ധവിദ്യ അഭ്യസിച്ചു കൊണ്ടിരുന്നാല്‍ മാത്രമേ ഒരാളിന് അത് നേടുവാന്‍ കഴിയൂ.
നാം നമ്മുടെ മനസ്സിനെ സദാ സമയവും മുകളിലേക്ക് വച്ചു കൊള്ളേണ്ടതാണ്. എന്തുതന്നെ ചെയ്താലും അത് താമരയിലയിലെ വെള്ളം പോലെ പറ്ററ്റു ഏകഗതിയായി അതായത് ജീവന്‍റെ മേല്‍ ഗതിയോടുകൂടി ചെയ്യേണ്ടതാകുന്നു. സത്യത്തോടു എന്നെന്നും ജീവിച്ചിരിക്കേണ്ടുന്ന മാര്‍ഗ്ഗം മറഞ്ഞുപോയതു കൊണ്ടുതന്നെയാണ് അധ:പതനോന്മുഖമായ ലോകജീവിതത്തില്‍ മനുഷ്യവംശം തങ്ങളെ നഷ്ടപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥവും പ്രകൃത്യാലുള്ളതുമായ പൊതുവുടമാവകാശാദര്‍ശങ്ങളെയും അവര്‍ വിസ്മരിച്ചിരിക്കുന്നു. ലോകം ഇന്നു നേരിടുന്ന എ

ചിന്തക്കും ഒരു സല്‍ക്കാരം

സമാജം സന്ദര്‍ശിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്കു സമാജത്തിനെസംബന്ധിച്ച ആശയാദര്‍ശങ്ങളെപ്പറ്റിയ സത്കാരം നല്‍കപ്പെടുന്നു. അതില്‍ സമാജ പ്രസിദ്ധീകരണം ആദര്‍ശ പ്രചാരണത്തിനു അത്യുത്തമമായ ഒരു ഉപാധിയായിരിക്കുന്നു. അവ മിതമായ വിലക്കുള്ള പുസ്തകങ്ങളായി മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിദ്ധ വിദ്യാര്‍ത്ഥികള്‍ക്കുള്ള നടപടിക്രമങ്ങളെ അനുസരിക്കുന്നതിനു തയ്യാറാകുന്ന ആത്മദാഹികള്‍ക്കു സിദ്ധവിദ്യോപദേശം നല്‍കപ്പെടുന്നു. ഈ ഉപദേശം വാങ്ങുന്നതിനു മുമ്പ് ഒരാള്‍ സിദ്ധവേദം എന്ന ഗ്രന്ഥം പൂര്‍ണ്ണമായും വിശദമായും വായിച്ചറിഞ്ഞിരിക്കുകയും വേണം.

സഗ്ദ്ധി സപീതി

കുട്ടികള്‍, രോഗികള്‍, പുറമെ പോയിരിക്കുന്നവര്‍ എന്നിവരൊഴികെ മറ്റാരും പ്രത്യേകം ഇരുന്നു ആഹാരം കഴിക്കുവാന്‍ പാടില്ല. സിദ്ധവിദ്യ അഭ്യസിക്കുന്നവര്‍ എല്ലാം സഗ്ദ്ധി സപീതി ആചരിക്കേണ്ടതാകുന്നു. കട്ടിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളെ ഒരുമിച്ചു കലര്‍ത്തി ഒരു പാത്രത്തിലോ ഇലയിലോ വിളമ്പി എല്ലാവരും ഒന്നായിരുന്നു അതില്‍ നിന്നും എടുത്തു കഴിക്കുന്നതാണ് സഗ്ദ്ധി. ഇപ്രകാരം തന്നെ ജലമയമായ പദാര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്നത് സപീതിയും ആകുന്നു. ഇങ്ങനെ സമാജക്കാര്‍ പൊതുവായും സമത്വമായും ഭക്ഷണം കഴിക്കുന്നു.

വയറ്റിന് ആഹാരം

സമാജം നിറവേറ്റി വരുന്ന അത്യുന്നതങ്ങളായ ധര്‍മ്മപ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് അന്നദാനം. പാവങ്ങളും എളിയവരും ഉള്‍പ്പെടെ തല്‍സമയം വന്നിരിക്കുന്ന പുറമെ ഉള്ളവര്‍ക്കും എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തതിനു ശേഷമേ ആശ്രമക്കാര്‍ കഴിക്കാറുള്ളൂ. ആരെങ്കിലും വിശന്നുവന്നാല്‍ ആ സമയം ഭക്ഷണം തയ്യാറാക്കിയതില്‍ ഇല്ലെങ്കില്‍ ഉടനെഅതുണ്ടാക്കി അവര്‍ക്കു കൊടുക്കുവാന്‍ സമാജക്കാര്‍ കടപ്പെട്ടവരാണ്.

സന്ദര്‍ശകര്‍

സിദ്ധവിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഇവിടെ താമസിക്കാന്‍ അനുവാദമുള്ളൂ. മറ്റുള്ളവര്‍ക്കു പകല്‍ സമയത്തു ആശ്രമം സന്ദര്‍ശിക്കാം. പക്ഷെ രാത്രി താമസിക്കാന്‍ അനുവാദമില്ല.
സന്ദര്‍ശനസമയം :- 9:00 അങ മുതല്‍ 11:00 അങ 3:00 ജങ മുതല്‍ 5:00 ജങ

ഒരു അഭ്യര്‍ത്ഥന

സഹോദരങ്ങളെ,
കുഴപ്പവും പോരാട്ടവും ദുരിതവും നിറഞ്ഞ ഈ കാലത്ത് സമാജ ജീവിത രീതി സ്വീകരിച്ചു ഏകോദര സഹോദരത്വം വളര്‍ത്തി, ഈ ലോകത്തില്‍ ജീവിത സംരക്ഷ നേടി ലോകക്ഷേമവും ലോക സമാധാനവും കൈവരുത്തി, അതുവഴി ഉന്നതമായ ബ്രഹ്മാനന്ദം പ്രാപിച്ച് സന്തുഷ്ടരായി ജീവിക്കുന്നതിലേയ്ക്ക് ലോകത്തിലെ ഓരോ പ്രജയോടും സമാജം സര്‍വ്വാത്മനാ കെഞ്ചുന്നു.
നമുക്ക് നമ്മുടെ ജീവിതം പാവനവും പരിശുദ്ധവുമാക്കാം. ആത്മീയവഴിയില്‍ സഞ്ചരിക്കുമ്പോഴും ലോകത്തിന്‍റെ ഭൌതീകതലത്തെ നമുക്കു മറക്കാതിരിക്കാം. നമ്മുടെ ആശ്രമത്തെ, അലഞ്ഞുനടക്കുന്ന മടിയന്മാര്‍ക്കു വേണ്ടിയല്ല, ചവിട്ടിമെതിക്കപ്പെട്ട പാവങ്ങള്‍ക്കുവേണ്ടി ജീവകാരുണ്യത്തിന്‍റെ വീടാക്കിമാറ്റാം. നമുക്കു പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കാം, അതേ അവസരത്തില്‍ ആവശ്യമുള്ളവര്‍ക്കു പ്രവൃത്തികൊടുക്കുകയും ചെയ്യാം. നാം നമ്മളെ ഊട്ടുന്നതുപോലെ മറ്റുള്ളവരെയും ഊട്ടാം. രോഗികളെയും മുറിവേറ്റവരെയും നമ്മുക്ക് പരിചരിക്കാം. എല്ലാറ്റിനും പുറമെ നമുക്ക് എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളവരും സന്തുഷ്ടരുമായിരിക്കാം. അനാവശ്യചിന്തകള്‍ കൊണ്ട് നമുക്ക് മനസ്സിന്‍റെ ഭാരം കൂട്ടാതിരിക്കാം. ഇതാണ് നമ്മുടെ സിദ്ധസമാജ സ്ഥാപകരായ സ്വാമിശിവാനന്ദ പരമഹംസര്‍ നമ്മെ പഠിപ്പിക്കുന്നത്. അതനുസരിക്കുന്നത് നമ്മുടെ കടമയാണ്.

ഓം ശാന്തി! ശാന്തി!! ശാന്തി!!!