സമാജത്തില്‍ ചേരേണ്ടുന്ന ക്രമം

മേല്‍വകുപ്പില്‍ പറഞ്ഞതിന്നനുസരിച്ചു നടപ്പാന്‍ പ്രിയപ്പെട്ടവര്‍ താഴെ കാണിച്ച അപേക്ഷാ ഫോറം ഒപ്പിട്ടു അവര്‍ ഏതേതു ആശ്രമത്തില്‍ ചേരാന്‍ ഉദ്ദേശിക്കുന്നുവോ ആ ആശ്രമ പ്രസിഡണ്ടിന്നു ആ ഫോറം നേരിട്ടു കൊടുക്കേണ്ടതാകുന്നു.

Admission

യോഗ്യതാപത്രം

മേലില്‍ സമാജത്തില്‍ അംഗങ്ങളെ ചേര്‍ക്കുന്നതു വളരെ ആലോചിച്ചുവേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഇപ്പോഴത്തെ കാലസ്ഥിതിക്കു പലെ കക്ഷിയിലും പെട്ടിട്ടുള്ളതായ ആളുകള്‍ പൊടുന്നനവേ സമാജത്തില്‍ വന്നു ചേരുവാനിടയുള്ളതാണ്. സമാജത്തില്‍ യാതൊരു കക്ഷി യിലും പെട്ടിട്ടില്ലാത്ത ആളുകളെ മാത്രമെ ചേര്‍ക്കുവാന്‍ പാടുള്ളൂ. ആയതുകൊണ്ടു വല്ലവരും സമാജത്തില്‍ ചേരു വാനായിട്ടു വന്നാല്‍ അദ്ദേഹം യാതൊരു കക്ഷിയിലും പെട്ടിട്ടില്ലെന്നുള്ള വിവരത്തിനു ടിയാന്‍ പാര്‍ക്കുന്ന സ്ഥലത്തെ അംശം അധികാരിയുടേയോ, പോലീസ് ഇന്‍സ്പെക്ടരുടേയോ സര്‍ട്ടിഫിക്കറ്റും കൊണ്ടുവന്നാല്‍ മാത്രമെ സമാജത്തില്‍ ചേര്‍ത്തുവാന്‍ പാടുള്ളൂ.

അപേക്ഷാ ഫോറം

അപേക്ഷാ ഫോറത്തിന്‍റെ വാചകം   ഇന്ന ജില്ല, ഇന്ന താലൂക്ക്, ഇന്ന അംശം (പകുതി) ഇന്ന ദേശം (മുറി) ഇന്ന സ്ഥലത്തു താമസിക്കുന്ന ഇന്ന ആള്‍ ബോധിപ്പിക്കുന്ന ഹരജി.
എനിക്ക് ശ്രീ ശിവാനന്ദപരമഹംസരാല്‍ സ്ഥാപിക്കപ്പെട്ട സിദ്ധസമാജത്തില്‍ ചേരുവാന്‍ ആഗ്രഹമുള്ളതിനാല്‍ സമാജനിശ്ചയപ്രകാരം നടന്നുകൊള്ളുവാനുള്ള ഉടമ്പടി പത്രം വാങ്ങി എന്നെ ഐക്യജീവിതത്തില്‍ചേര്‍ത്തു സമാജത്തില്‍ ചേര്‍ത്തി നടത്തിച്ചുകൊള്ളുവാന്‍വേണ്ടി അപേക്ഷിക്കുന്നു .
പേരും ഒപ്പും ………………..
തിയ്യതിയും  ………………..
മേല്‍പ്രകാരം കിട്ടിയ ഹരജിക്കനുസരിച്ചു ആ ആശ്രമപ്രസിഡണ്ട് *സമാജത്തില്‍ ചേരാന്‍ അനുവദിച്ചാല്‍ ആ അംഗത്തെക്കൊണ്ടു് സമാജ ഉടമ്പടിപത്രത്തില്‍ ഒപ്പിടീക്കേണ്ടതാകുന്നു.

ഉടമ്പടിപത്രത്തിന്‍റെ വാചകം

“സിദ്ധസമാജത്തില്‍ ഇപ്പോള്‍ നടപ്പിലുള്ളതും അതാതുകാലത്തു നടപ്പില്‍ വരുത്തുന്നതുമായ ചട്ടങ്ങള്‍ക്കനുസരിച്ചു നടക്കാമെന്നും നടത്തിക്കാമെന്നും താഴെ പേരെഴുതി ഒപ്പിടുന്നവനായ ഞാന്‍ പൂര്‍ണ്ണമനസ്സാലെ ബാദ്ധ്യതപ്പെട്ടു സമാജത്തില്‍ ചേര്‍ന്നിരിക്കുന്നു. എന്നാല്‍ മേപ്പടി സമാജത്തില്‍ നടക്കുന്ന ചട്ടങ്ങള്‍ക്കു തെറ്റായി പ്രവര്‍ത്തിച്ചാല്‍ സമാജത്തില്‍വെച്ചു തീര്‍ച്ചപ്പെടുത്തുന്ന പരിഹാരത്തിന്നു ഞാന്‍ ഉത്തരവാദിയാകുന്നു. ആയതിന്നനുസരിക്കാത്തപക്ഷം ഉണ്ടാകുന്ന നഷ്ടകഷ്ടത്തിന്നും ഞാന്‍ ഉത്തരവാദിയാണെന്നും ഇതില്‍ ഒപ്പിട്ടു സമ്മതിച്ചിരിക്കുന്നു”.

സമാജത്തില്‍ ചേര്‍ത്താലുള്ള ക്രമം

മേല്‍പ്രകാരം സമാജത്തില്‍ ചേരുവാന്‍ ഒരംഗത്തിന്‍റെ കയ്യില്‍നിന്നു ഒരു ഉടമ്പടിപത്രം കിട്ടിയാല്‍ ആ അംഗത്തെക്കൊണ്ടു് ആ ആശ്രമപ്രസിഡണ്ട് ആശ്രമ റജിസ്റ്ററില്‍ ഒപ്പിടീച്ചു, സമാജത്തില്‍ ചേര്‍ത്തി ശരിയായി നടത്തിക്കുകയും, ആ ഹരജിയും ഉടമ്പടിപത്രവും, മേല്‍പ്രകാരം ആ അംഗത്തെ ചേര്‍ത്തിയെന്നു അടയാളംവെച്ചു മേലുദ്യോഗസ്ഥന്മാര്‍ മുഖാന്തരം ജനറല്‍ പ്രസിഡണ്ടിന്നു അയക്കുകയും വേണം. വിവരം ജനറല്‍ പ്രതിനിധിക്കും റിപ്പോര്‍ട്ടാക്കണം.

ÜŠHóè£ó‹ A¬ìˆî M‡íŠðˆ¬î ÜÂêKˆ¶ ܉î ÝCóñ HóCªì‡´ êñ£üˆF™ «ê¼õœ÷ ÜÂñF ªè£´ˆî£™ ܉î ܃般裇´ êñ£ü àì¡ð®è¢¬è ðˆFóˆF™ åŠH섪êŒò «õ‡®ò¶ ñ£Aø¶.

സമത്വം

സിദ്ധസമാജത്തില്‍ പുതുതായി ഒരംഗം ചേര്‍ന്നാല്‍ ആ അംഗത്തെ ആ സമയം മുതല്‍ക്കുതന്നെ എല്ലാവര്‍ക്കും സമനായിട്ടും സ്വതന്ത്രനായിട്ടും നടത്തിക്കണം. സമാജത്തില്‍ വലിയവന്‍ ചെറിയവന്‍ എന്ന ഒരു അവസ്ഥ ഇല്ല. അനാവശ്യമായി അന്യോന്യം ഒരുത്തെനൊരുത്തനെ വിലവെക്കേണ്ടതില്ല.

àÁŠHùó£ù Hø° è¬ìŠH®‚è «õ‡®ò Aóñƒèœ

«ñŸHóè£óˆF™ êñ£üˆF™ «ê¼õ æ˜ Üƒèˆ Fùó¤ìñ¤Á å¼ àì¡ð®è¢¬è ðˆFó‹ A¬ìˆî£™ ܉î ܃般裇´ Üšõ£CóñŠ HóCªì‡´ ÝCóñ KTvìK™ åŠH섪ꌶ êñ£üˆF™ «ê˜ˆ¶ êKò£è ïìŠH‚è «õ‡®ò¶. Üõ˜ ªè£´ˆî M‡íŠðº‹, àì¡ð®è¢¬è ðˆFóº‹ «ñŸHóè£ó‹ ܉î Üƒèˆ¬î «ê˜ˆî M†ì¶ â¡Á å¼ Ü¬ìò£÷‹ ¬õˆ¶ «ñ™ àˆF«ò£èvî˜èÀ‚° º¡ð£è ªüùó™HóCªì‡´ Üõ˜èÀ‚° ÜŠH‚ªè£´‚è «õ‡®ò¶. ÜšMðó‹ ªüùó™ HóFGF‚° KŠ«ð£˜†´ ªêŒò«õ‡®ò¶.

êñˆ¶õ‹

Cˆîêñ£üˆF™ ¹Fî£è æ˜ Üƒè‹ «ê˜‰î£™ ܉î ܃般î Ü„êñò‹ ºîŸªè£‡´ ♫ô£¼‚°‹ êññ£è¾‹ ²î‰Fóù£è¾‹ ïìˆF‚ªè£œ÷ «õ‡®ò¶. êñ£üˆF™ ªðKòõ˜ CPòõ˜ â¡ø å¼ G¬ô¬ñ Þ™¬ô. «î¬õJ™ô£ñ™ å¼õ¬ó ñŸªø£¼õ˜ ñF‚è«õ‡®òF™¬ô..