സിദ്ധാശ്രമം

സിദ്ധാശ്രമം എന്നത് ഒരു പുതിയ ജീവിതരീതിയാണ്. ലൌകീകജീവിതത്തോട് കെട്ടുപാടുണ്ടാക്കാതെ എന്നാല്‍ അതിന്‍റെ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള ഒരു രീതിയാണ് സ്വാമികള്‍ സ്ഥാപിച്ച ഈ സമാജത്തിനുള്ളത്. ഈ ജീവിതം ശാന്തിയുള്ളതും സിദ്ധസമാജചട്ടങ്ങള്‍ക്കനുസരിച്ചുമാണ്. ഈ ജീവിതം വേദവിധിക്ക് അനുസൃതവുമാണ്.

ആശ്രമ കുടുംബം

സമാജം തറവാടും അംഗങ്ങള്‍ കുടുംബങ്ങളുമല്ലാതെ വേറെ ബന്ധത്തോടുകൂടിയിരിക്കുന്നവരാരെങ്കിലും ഉണ്ടെങ്കില്‍ അവരെ സമാജത്തില്‍ നിലനിര്‍ത്തരുത്. സമാജം ഐക്യജീവിതമായ സ്വാതന്ത്ര്യ ജീവിതമാണ്.

Siddhasramam

പിരിഞ്ഞവരോടുള്ള പെരുമാറ്റം

മേല്‍പ്രകാരം സമാജത്തില്‍ നിന്നും പോയിട്ടുള്ളവര്‍ ആശ്രമങ്ങളില്‍ വന്നാല്‍ അവരെ യാതൊരു പ്രകാരത്തിലും സഹകരിപ്പാന്‍ പാടുള്ളതല്ല. മേല്‍ പറഞ്ഞവര്‍ ആശ്രമങ്ങളില്‍ വന്നാല്‍ സ്ത്രീകളായാലും ഉള്ളില്‍ പ്രവേശി പ്പിക്കുവാന്‍ പാടില്ല. പുറമെയുള്ള സ്ഥലത്തിരുത്തി ആഹാരാദികള്‍ കൊടുത്ത് അവരെ ഉടനെ വിട്ടയച്ചു കൊള്ളണം.