കാര്‍ത്തിക മഹോത്സവം
സ്ഥാപക മഹാത്മാവിന്‍റെ ജന്മദിനാഘോഷം എന്ന ഒന്നല്ലാതെ വേറെ യാതൊരാഘോഷവും സമാജത്തില്‍ ഇല്ല. അത് കാര്‍ത്തിക മഹോത്സവമായി കൊണ്ടാടപ്പെടുന്നു. ഉത്സവം എന്ന പേരില്‍ ആയിരക്കണക്കിനാണ് ആളുകള്‍ അന്നു ഒന്നുകൂടുന്നത്. പ്രസ്തുത ദിവസം അവര്‍ക്കെല്ലാവര്‍ക്കും മൂന്നുനേരവും അന്നദാനം നടത്തുന്നു. അതോടൊപ്പം ജപവും (സിദ്ധ വിദ്യാഭ്യാസം) ആത്മീയ തത്വപ്രഭാഷണവും നടക്കുന്നുണ്ട്. മറ്റു യാതൊരു മതസംബന്ധമായ ചടങ്ങുകളും ആചരിക്കപ്പെടുന്നില്ല.
