കുട്ടികള്‍, രോഗികള്‍, പുറമെ പോയിരിക്കുന്നവര്‍ എന്നിവരൊഴികെ മറ്റാരും പ്രത്യേകം ഇരുന്നു ആഹാരം കഴിക്കുവാന്‍ പാടില്ല. സിദ്ധവിദ്യ അഭ്യസിക്കുന്നവര്‍ എല്ലാം സഗ്ദ്ധി സപീതി ആചരിക്കേണ്ടതാകുന്നു. കട്ടിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളെ ഒരുമിച്ചു കലര്‍ത്തി ഒരു പാത്രത്തിലോ ഇലയിലോ വിളമ്പി എല്ലാവരും ഒന്നായിരുന്നു അതില്‍ നിന്നും എടുത്തു കഴിക്കുന്നതാണ് സഗ്ദ്ധി. ഇപ്രകാരം തന്നെ ജലമയമായ പദാര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്നത് സപീതിയും ആകുന്നു. ഇങ്ങനെ സമാജക്കാര്‍ പൊതുവായും സമത്വമായും ഭക്ഷണം കഴിക്കുന്നു.